Monday, February 18, 2013

പൌരുഷം

വിയര്‍പ്പ് കണങ്ങള്‍ ഉറ്റിവീഴുന്ന 
നിന്‍റെ നെറ്റിത്തടത്തിലൊന്നമര്‍ത്തി
ചുംബിച്ചപ്പോഴേക്കും ഊര്‍ന്നുപോയ-
നിന്നിലെ പൌരുഷം വീണ്ടെടുത്തു 
ഞാന്‍ തിരികെനല്‍കിയാല്‍ 
ആര്‍ത്തലക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റി 
നിന്‍റെ നൌകയുമായി നിനക്ക് 
കുതിച്ചുപായാമോ..?!