Thursday, August 26, 2010

ചലച്ചിത്രം ഇന്ത്യയിൽ


കണ്ടു പിടിച്ച നാളുകളിൽതന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാൽക്കെ അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ്. അർദീഷിർ ഇറാനിയുടെ ആലം ആറയാണ്(1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ശാന്താറാമും ബിമൽ റോയിയും ഗുരു ദത്തും ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ൽ പുറത്തുവന്ന പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി. എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ ഭുവൻഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. മണി കൗൾ (ഉസ്കി റോട്ടി, ദുവിധ), കുമാർ സാഹ്‌നി (മായദർപൺ), അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷൻ), ശ്യാം ബെനഗൽ (ആങ്കുർ), ഗിരീഷ് കർണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതൻമേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദൻ (പോക്കുവെയിൽ, തമ്പ്, എസ്തപ്പാൻ)-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരൻ, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്.

ചലച്ചിത്രം


16 mm സ്പ്രിങ് ബോളെക്സ് H16 റിഫ്ളെക്സ് ക്യാമറ

നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയൊഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.
ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നു. ചില ചലച്ചിത്രങ്ങൾ സംഭാഷണങ്ങൾ മറ്റ് ഭാഷകളിലേക്കു തർജ്ജമ ചെയ്തു അന്തർദേശീയ തലത്തിൽ പ്രശസ്തമായിട്ടുണ്ട്.
ചലച്ചിത്രങ്ങൾ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാർദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങൾ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു.
ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയൊഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണു ഏറ്റവും അധികമായി ഉപയൊഗിക്കുപ്പെടുന്നത്.

Monday, August 23, 2010

കോടിയുടെ വില്ലയും ജോബിയുടെ ദുഃഖവും

കഷ്‌ടം... അല്ലാതെന്തു പറയാന്‍. ഐഡിയാ സ്‌റ്റാര്‍ സിങര്‍ എന്ന ബ്രഹ്‌മാണ്ഡ റിയാലിറ്റി ഷോയിലൂടെ കോടി വിലയുള്ള വീടു സ്വന്തമാക്കിയ ജോബി ജോണ്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ഇ മെയിലില്‍ ലഭിച്ച ഒരു വാര്‍ത്ത വായിച്ചപ്പോള്‍ കഷ്‌ടകാലന്റെ മനസില്‍ തോന്നിയത്‌ ഇങ്ങനെയാണ്‌. ഒരു കോടി രൂപയുടെ വീട്ടില്‍ കഴിയാന്‍ ജോബിക്ക്‌ ഇനിയും 40 ലക്ഷത്തോളം രൂപ മുടക്കേണ്ടതുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കുടിലില്‍നിന്ന്‌ കൊട്ടാരത്തിലേക്ക്‌ ജോബി പൊരുതിക്കയറിയതു കണ്ട്‌ ആഹ്‌ളാദിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ ദുഃഖം നല്‍കുന്നതാണ്‌ ജോബിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയെന്ന്‌ പറയാതെ വയ്യ. 

കോഴിക്കോട്‌ തൊട്ടില്‍പ്പാലത്തിനടുത്ത്‌ ചാപ്പാംതോട്ടമെന്ന ഗ്രാമത്തില്‍ ഒരു ചെറിയ കുടിലാണ്‌ ജോബിയുടെ വീട്‌. അതിനടുത്തു തന്നെ സുഹൃത്തുക്കളുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ പിന്നീട്‌ ഒരു വീട്‌ ജോബിയ്‌ക്ക് ലഭിച്ചു. അങ്ങനെയുള്ള ജോബി ഏഷ്യാനെറ്റിലെ സ്‌റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ അഞ്ചു ലക്ഷത്തില്‍പരം എസ്‌എംഎസുകളും നല്ല മാര്‍ക്കും നേടിയാണ്‌ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ജേതാവായത്‌. വീടുപോലും സ്വന്തമായില്ലാതെ കഷ്‌ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും ഇടയില്‍ നിന്നാണ്‌ ജോബി സ്‌റ്റാര്‍ സിംഗറില്‍ പാടാന്‍ വന്നത്‌. മത്സരശേഷം ഒരുകോടി രൂപയുടെ വീടിന്റെ രേഖകള്‍ സ്‌റ്റാര്‍സിംഗര്‍ സ്‌പോണ്‍സറായ ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ് പ്രതിനിധിയുടെ കൈയില്‍ നിന്ന്‌ ഗ്രാന്റ്‌ ഫിനാലെ വേദിയില്‍ ജോബി ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ രജിസ്‌ട്രേഷനും ടാക്‌സുമൊക്കെയായി 40 ലക്ഷം രൂപ ജോബി അടയ്‌ക്കണം. 

സമ്പന്നര്‍ക്കു തന്നെ 40 ലക്ഷം രൂപ വലിയ തുകയാണ്‌. അപ്പോഴാണ്‌ കൂലിപ്പണിക്കാരനായ ഒരു യുവാവിന്‌ ഇത്‌ കണ്ടെത്താനാകുമോ എന്ന ചോദ്യം ഉയരുന്നത്‌. കൊട്ടിഘോഷിച്ചു ഫൈനല്‍ നടത്തി ചാനലും സമ്മാനം നല്‍കി ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സും അവരുടെ ഉത്തരവാദിത്തം നിറവേറ്റിയെന്ന്‌ അഹങ്കരിക്കുന്നതിനിടയില്‍ ഈ കാഴ്‌ച കണ്ടില്ലെന്നു നടക്കുന്നത്‌ ശരിയാണോ.? അല്ലെന്നാണ്‌ കഷ്‌ടകാലന്‌ തോന്നുന്നത്‌. ചാനലിനും സ്‌പോണ്‍സര്‍ക്കും ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും ഇല്ലേ? 

എസ്‌എംഎസ്‌കള്‍ വഴി ലക്ഷക്കണക്കിന്‌ രൂപ ജോബി ചാനലിനും മറ്റും നേടിക്കൊടുത്തിട്ടുണ്ട്‌. ഒരു എസ്‌എംഎസിന്‌ മൂന്നു രൂപയാണത്രേ. അങ്ങനെയെങ്കില്‍ ഫൈനലിന്‌ മാത്രം ജോബിയുടെ പേരില്‍ 15 ലക്ഷത്തില്‍ ഏറെ രൂപയുടെ എസ്‌എംഎസ്‌ വന്നിട്ടുണ്ട്‌. ഒരു സീസണ്‍ മുഴുവന്‍ എത്തിയ എസ്‌എംഎസിന്റെ കണക്കു നോക്കിയാല്‍ ഇതു ചിലപ്പോള്‍ ഒരു കോടി കവിയുകയില്ലേ? അതില്‍നിന്ന്‌ കുറച്ചൊരു തുക ജോബി നല്‍കി സഹായിക്കാന്‍ ചാനല്‍ മുന്നോട്ടുവരേണ്ടതില്ലേ? ഏഷ്യാനെറ്റും ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സും ഇക്കാര്യത്തേക്കുറിച്ച്‌ പിന്നീട്‌ സംസാരിക്കാമെന്ന്‌ സമ്മതിച്ചതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 

കറുത്ത പുസ്തകത്തിലെ വെളിപാടുകള്‍


റഷ്യയില്‍ ലെനിന്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം തുടങ്ങിവെച്ച കാലത്ത് കമ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ സ്ഥാപകരില്‍പ്പെട്ട ബിയാട്രീസ്-സിഡ്‌നി വെബ് ദമ്പതിമാര്‍ പ്രസിദ്ധീകരിച്ച 1200 പേജുള്ള പുസ്തകത്തിന് അവരിട്ട പേര് 'സോവിയറ്റ് കമ്യൂണിസം -ഒരു പുതിയ നാഗരികത' എന്നാണ്. പിന്നീട് സ്റ്റാലിന്റെ ഭീകരഭരണത്തിന് കീഴില്‍ പട്ടിണിമരണം വ്യാപകമായപ്പോള്‍ ആ രാജ്യം സന്ദര്‍ശിച്ച ബര്‍ണാഡ്ഷാ അവിടെ കണ്ടത് അമിതഭക്ഷണം മൂലം തടിച്ചുകൊഴുത്ത മനുഷ്യരെ മാത്രമാണത്രേ. 1934-ല്‍ ഈ 'കക്ഷി'യെ നേരിട്ട് സന്ദര്‍ശിച്ച് സംഭാഷണം നടത്തിയശേഷം എച്ച്.ജി. വെല്‍സ് എഴുതി: ''സ്റ്റാലിനെപ്പോലെ ഉദാരശീലനും നീതിനിഷ്ഠനും സത്യസന്ധനുമായ വേറൊരു മനുഷ്യനെ ഈ ഭൂമുഖത്തൊരിടത്തും കണ്ടെത്താനാവില്ല.''

പ്രശസ്തരായ ഈ എഴുത്തുകാരെല്ലാം സത്യത്തില്‍ നിന്നു ഏറെ ദൂരത്തായിരുന്നു എന്ന് പില്‍ക്കാലപഠനങ്ങള്‍ വ്യക്തമാക്കി. അതൊന്നും തിരിച്ചറിയാനാവാത്തവിധം പ്രത്യയശാസ്ത്രതിമരം ബാധിച്ച കമ്യൂണിസ്റ്റുകാര്‍ ഇന്ന് കേരളത്തിലും ബംഗാളിലും മാത്രമേയുള്ളൂ. കടുത്ത കമ്യൂണിസവിരോധത്തിന്റെ ഫലമാണ് ഇതുപോലുള്ള നിരീക്ഷണങ്ങള്‍ എന്നുപറയുന്നവര്‍ ധാരാളമുണ്ടാവും. കമ്യൂണിസത്തെപ്പറ്റി കേരളീയര്‍ക്കുള്ള അറിവ് മുഴുവനും തന്നെ സോവിയറ്റ് യൂണിയന്റെ പ്രാബല്യകാലത്ത് പാര്‍ട്ടി മാധ്യമങ്ങളിലൂടെയും സഹയാത്രികരിലൂടെയും കൈവന്നതത്രെ. അവയില്‍ പൊതുവെ പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തനങ്ങളും അത്യാകഷര്‍കങ്ങളായി ചിത്രീകരിക്കപ്പെട്ടിരുന്നു.

മാര്‍ക്‌സ്-ലെനിന്‍-സ്റ്റാലിന്‍-മാവോമാരും അവരുടെ പിന്‍ഗാമികളും ചെയ്തുകൂട്ടിയ വന്‍കാര്യങ്ങളുടെ സഞ്ചിതചരിത്രം ഈയിടെ പുസ്തകരൂപത്തില്‍ പുറത്തുവന്നു. കമ്യൂണിസത്തോട് കടുത്ത വിരോധമോ അന്ധമായ ആരാധനാഭാവമോ പുലര്‍ത്തുന്നവരല്ല ഗ്രന്ഥകര്‍ത്താക്കള്‍. മുന്‍വിധികള്‍ക്ക് വഴിപ്പെടാതെ വസ്തുനിഷ്ഠവും സത്യസന്ധവുമായ രീതിയില്‍ വിവരങ്ങള്‍ ശേഖരിച്ച് അനുവാചകസമക്ഷം അവതരിപ്പിക്കുന്ന വിശിഷ്ട കൃതിയാണത്. പ്രശസ്ത പണ്ഡിതന്മാരായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരാണ് അക്കാര്യം നിര്‍വഹിച്ചത്. റഷ്യ, പോളണ്ട്, ഹംഗറി തുടങ്ങി ചൈനയും വിയറ്റ്‌നാമും ക്യൂബയും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളുടെ ആകെത്തുകയാണ് 'കമ്യൂണിസത്തിന്റെ കറുത്ത പുസ്തകം' The Black Book of Communism'. ഫ്രാന്‍സിലെ ശാസ്ത്രീയ ഗവേഷണ ദേശീയ കേന്ദ്രം ഡയറക്ടറും 'കമ്യൂണിസം' എന്ന ഫ്രഞ്ച് മാസികയുടെ പത്രാധിപരുമായ സ്റ്റെഫാന്‍ കുര്‍ത്വാ, സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ സവിശേഷപാണ്ഡിത്യം നേടിയ നിക്കൊളാസ് വേര്‍ത്ത്, ദേശാന്തരീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഐച്ഛികമായെടുത്തുപഠിച്ച ഷാന്‍ലൂയിപനേ, പോളിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ ഉപാധ്യക്ഷനും ആഭ്യന്തരവകുപ്പിന്റെ പുരാരേഖാ കമ്മീഷന്‍ അംഗവുമായ അന്ത്രേജ് പാകേ്‌സാസ്‌കി തുടങ്ങിയ പതിനൊന്നു പ്രസിദ്ധരായ എഴുത്തുകാര്‍ സഹകരിച്ച് രചിച്ച പുസ്തകമാണിത്.

മിഖായേല്‍ ഗോര്‍ബച്ചേവിന്റെ രംഗപ്രവേശത്തെത്തുടര്‍ന്ന് 1989ന് സോവിയറ്റ് സ്വേച്ഛാധിപത്യം തകര്‍ന്നടിഞ്ഞ പ്പോള്‍ അന്നുവരെ രഹസ്യഅറകളില്‍ സൂക്ഷിച്ചിരുന്ന പോലീസ് വകുപ്പിന്റെ ഔദ്യോഗിക രേഖകള്‍ ചരിത്രഗവേഷകര്‍ക്ക് ലഭ്യമായി. അവയില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഈ കൃതിക്ക് അഭൂതപൂര്‍വമായ വിശ്വാസ്യതയും ആധികാരികതയും നല്‍കുന്നത്.

മൂലകൃതി ഫ്രഞ്ചില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ജോനാഥന്‍ മര്‍ഫി, മാര്‍ക്ക് ക്രീമര്‍ എന്നിവരത്രേ. ഹാവാര്‍ഡ്-കേംബ്രിജ് സര്‍വകലാശാലകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അത് പ്രസിദ്ധീകരിക്കപ്പട്ടത്. 1917 ലെ ഒക്ടോബര്‍ വിപ്ലവം മുതല്‍ 1989ല്‍ അഫ്ഗാനിസ്താനിലുണ്ടായ സോവിയറ്റ് ആധിപത്യത്തിന്റെ പതനംവരെയുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ചെയ്തുകൂട്ടിയ കൊടും പാതകങ്ങളുടെയും ഭീകരതയുടെയും അടിച്ചമര്‍ത്തലിന്റെയും വിവരമാണതെന്ന് മാര്‍ട്ടിന്‍ മാലിയ അവതാരികയില്‍ പറയുന്നു. 'ഭൂഖണ്ഡാത്മകമാനങ്ങളാര്‍ന്ന വന്‍ദുരന്തം' എന്നാണ് കുര്‍ത്വാ കമ്യൂണിസത്തെ വിശേഷിപ്പിക്കുന്നത്. അത് തുറന്നുവിട്ട ഭീകരതയ്ക്ക് ഇരയായിത്തീര്‍ന്നവരുടെ ആകെ സംഖ്യ എട്ടരക്കോടിക്കും പത്തുകോടിക്കും ഇടയിലത്രേ. മനുഷ്യരാശിയുടെ നീണ്ട ചരിത്രത്തില്‍ ഇത്ര വമ്പിച്ച വേറൊരു രാഷ്ട്രീയ നരഹത്യ നടന്നിട്ടില്ല. പുസ്തകം പുറത്തുവന്നപ്പോഴാണ് ഈ വസ്തുക്കളെല്ലാം ആദ്യമായെന്നോണം ഫ്രഞ്ചുകാരുടെ ബോധതലത്തില്‍ ആഴ്ന്നിറങ്ങിയത്. അതിന്റെ ഫലമായി വാദപ്രതിവാദങ്ങളുടെ ഒരു വന്‍ സുനാമിതന്നെ പെട്ടെന്നുയര്‍ന്ന് ഫ്രാന്‍സിലെങ്ങും കോളിളക്കം സൃഷ്ടിച്ചു.

കമ്യൂണിസം എന്ന ദുരന്തത്തിന്റെ സ്‌തോഭജനകമായ വിശദാംശങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് അജ്ഞാതമായിരുന്നില്ല. സ്റ്റാലിന്റെ ഗുലാഗുകള്‍, മാവോയുടെ സാംസ്‌കാരിക വിപ്ലവം, പോള്‍പോട്ടിന്റെ ഖെമര്‍ റൂഷ്, കമ്പോഡിയ, വിയറ്റ്‌നാം, ക്യൂബ, എത്യോപ്യ എന്നീ രാഷ്ട്രങ്ങളില്‍ നടന്ന കൂട്ടക്കൊലകള്‍ എത്ര പെട്ടെന്നാണ് ലോകജനത അതെല്ലാം മറന്നുകളഞ്ഞത്. മനുഷ്യന്റെ ഓര്‍മശക്തിക്ക് ദീര്‍ഘകാലം താങ്ങാനാവാത്ത ഞെട്ടലും നൊമ്പരവും പേറുന്ന വിവരങ്ങളാണവ.നാസിസത്തിന്റെ പേരില്‍ ഹിറ്റ്‌ലര്‍ കൊന്നത് രണ്ടരക്കോടി മനുഷ്യരെയത്രേ. പത്തുകൊല്ലമേ അത് ജീവിച്ചുള്ളൂ. നാസിസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ പത്തുകോടി ജനങ്ങളെ നിഷ്‌കരുണം ഉന്മൂലനം ചെയ്തശേഷം ഇന്നും ജീവനോടെ അവശേഷിക്കുന്ന കമൂണിസം എത്ര വിചിത്രമായ സാമൂഹിക-രാഷ്ട്രീയ പ്രതിഭാസമാണെന്ന് തിരിച്ചറിയാനാവൂ.

ഇന്ത്യയ്ക്ക് ഗാന്ധിജി നല്കിയതിന് സമാനമായ നേതൃത്വമാണ് ലെനിന്‍ റഷ്യയ്ക്ക് നല്കിയത് എന്ന് വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷസഹയാത്രികര്‍ ഇവിടെ പറഞ്ഞുപരത്തി. ഗാന്ധിജിയെപ്പോലെ ലെനിനും അഹിംസയുടെ അപ്പോസ്തലന്‍ ആയിരുന്നുവെന്ന നുണക്കഥയ്ക്ക് ജനപ്രിയരൂപം നല്‍കി അവതരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. അത്തരം ധാരണകളുടെ പൊള്ളത്തമാണ് ഈ നവഗ്രന്ഥം മറനീക്കിക്കാട്ടുന്നത്.

1918 മാര്‍ച്ചില്‍ ലെനിന്റെ ദുര്‍ഭരണം ആറുമാസം തികയ്ക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് റഷ്യന്‍ പൗരന്മാരെ രഹസ്യപ്പോലീസും പട്ടാളവും ചേര്‍ന്ന് കൊന്നൊടുക്കിയിരുന്നു. പണ്ടത്തെ സാര്‍ ചക്രവര്‍ത്തിമാരുടെ ദീര്‍ഘമായ ചരിത്രത്തിലാകെ വധശിക്ഷയ്ക്ക് വിധേയരായതിനേക്കാളുമധികം മനുഷ്യരെയാണ് ലെനിന്‍ ആറുമാസത്തിനുള്ള വകവരുത്തിയത്. ''തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ ഉരുക്കുമുഷ്ടി എന്ന പേരിലാണ് ലെനിന്‍ നേരിട്ട് രൂപപ്പെടുത്തിയ അധികാര സംവിധാനം (കമാന്‍ഡന്റ് സ്ട്രക്ചര്‍) അറിയപ്പെട്ടത്. ആ ഭീകര മര്‍ദനയന്ത്രം സ്റ്റാലിനും അതേപടി നിലനിര്‍ത്തി. 1922നും 1933നും ഇടയ്ക്ക് സ്റ്റാലിന്‍ മനപ്പൂര്‍വം സൃഷ്ടിച്ച ഭക്ഷ്യക്ഷാമത്തില്‍ മരണമടഞ്ഞത് 60 ലക്ഷം റഷ്യന്‍ പൗരന്മാരാണ്. കൊസാക്കുകള്‍, കുലാക്കുകള്‍, മൂരാച്ചികള്‍, ബൂര്‍ഷ്വാകള്‍ എന്നിങ്ങനെ ജനങ്ങളെ തരംതിരിച്ച് അവയില്‍ ഏതെങ്കിലുമൊരു വിഭാഗത്തില്‍പ്പെടുന്നതുതന്നെ കനത്ത കുറ്റമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കൂട്ടക്കൊല.

നാസിസം ജര്‍മനിയില്‍ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് റഷ്യയില്‍ ആരംഭിച്ച കമ്യൂണിസം നാസികളുടെ പതനത്തിനുശേഷവും അധികാരത്തില്‍ തുടര്‍ന്നു. മറ്റു പല ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. രണ്ടും അധര്‍മത്തില്‍ തഴച്ചുവളര്‍ന്ന പ്രസ്ഥാനങ്ങളാണെങ്കിലും കമ്യൂണിസത്തിന്റെ മുമ്പില്‍ നാസിസം താരതമ്യേന ചെറുതാണെന്ന് കുര്‍ത്വ നിരീക്ഷിക്കുന്നു. 

കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കൊല്ലപ്പെട്ടവരുടെയും പട്ടിണിമരണത്തിന് വിധേയരായവരുടെയും കൃത്യമായ കണക്ക് ഇപ്പോഴും വിവാദ വിഷയമാണ്. 'കറുത്ത പുസ്തക'ത്തില്‍ കൊടുത്തിരിക്കുന്നതിനേക്കാളേറെപ്പേരാണ് ബലിയാടുകളായതെന്നു ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു; മറ്റു ചിലര്‍ നേരെ മറിച്ചും. റഷ്യയിലെ ഭക്ഷ്യക്ഷാമം സ്റ്റാലിന്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് 'കറുത്തപുസ്തക'ത്തിലെ സാക്ഷ്യം. മനഃപൂര്‍വം ഉണ്ടാക്കിയതല്ല, മറിച്ച് സോവിയറ്റ് ഭരണകൂടത്തിന്റെ മണ്ടത്തരവും കെടുകാര്യസ്ഥതയും മൂലമുണ്ടായതാണ് അതെന്ന് ചരിത്രകാരനായ ആര്‍ക്‌ഗേറ്റി അഭിപ്രായപ്പെടുന്നു. ഭക്ഷ്യക്ഷാമം സ്റ്റാലിന്‍ മനഃപൂര്‍വം സൃഷ്ടിച്ചത് തന്നെയെന്നാണ് 'ദി ഗ്രേറ്റ് ടെറര്‍' എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കര്‍ത്താവ് റോബര്‍ട്ട് കോണ്‍ക്വസ്റ്റിന്റെ അഭിമതം.

ഇരുവ്യവസ്ഥിതിയിലും നരഹത്യ വ്യാപകമായും നിരന്തരമായും നടന്നു. അഞ്ചോ പത്തോ ലക്ഷമല്ല, കോടിക്കണക്കിന് മനുഷ്യരാണ് നാസി ജര്‍മനിയിലും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും കൊല്ലപ്പെട്ടത്. നാസിസത്തിലെന്നപോലെ കമ്യൂണിസത്തിലും വ്യക്തികളുടെ കുറ്റകൃത്യങ്ങളെന്നതിലേറെ വ്യവസ്ഥിതിയുടെ പ്രത്യക്ഷ ഫലങ്ങളാണവ. 858 പേജ് ദൈര്‍ഘ്യവും ഒന്നരക്കിലോ തൂക്കവുമുള്ള ഈ ബൃഹദ്ഗ്രന്ഥത്തിലൊരിടത്തും ഇന്ത്യയോ കേരളമോ പരാമര്‍ശിക്കപ്പെടുന്നില്ല. 823 മുതല്‍ 856 വരെ നീളുന്ന വിഷയസൂചികയില്‍ ബഹുഗ്ഗതം വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും ചേര്‍ത്തിട്ടുണ്ടെങ്കിലും ഇന്ത്യയോ കേരളമോ ഇ.എം.എസ്സോ എ.കെ.ജി.യോ അക്കൂട്ടത്തിലില്ല. അവരെ വിട്ടുകളയാനുള്ള കാരണം വ്യക്തമാക്കിയിട്ടുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പരമാധികാരത്തോടെ ഭരണംനടത്തിയിട്ടുള്ള പ്രദേശങ്ങള്‍ മാത്രമേ ഗ്രന്ഥകാരന്മാര്‍ പരിഗണിച്ചിട്ടുള്ളൂവെന്നുവരാം. ലെനിന്‍-സ്റ്റാലിന്‍-മാവോമാരുടെ മുമ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ വെറും വട്ടപ്പൂജ്യങ്ങളാണെന്ന് പാശ്ചാത്യപണ്ഡിതര്‍ തെറ്റിദ്ധരിച്ചതാവാനും ഇടയുണ്ട്. ഏതായാലും 'വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍' എഴുതിയ ഡോക്ടര്‍ തോമസ് ഐസക്കിന്റെ സൂക്ഷ്മദൃഷ്ടിയില്‍പ്പെട്ട സി.ഐ.എ. ബന്ധവും കോടിക്കണക്കിന് ഡോളറിന്റെ കൈമാറ്റവുമൊന്നും ഈ പുസ്തകത്തില്‍ ഇടംനേടിയില്ലെന്നത് കൗതുകാവഹംതന്നെ.

Sunday, August 22, 2010

ശശി തരൂര്‍ വിവാഹിതനാകുന്നു

ശശി തരൂര്‍ സുമംഗലനാകുന്നു! പുള്ളിയുടെ മൂന്നാമാതെതും പുഷ്ക്കരിയുടെ(പുഷ് എന്ന ഇംഗ്ലീഷ് വാക്കിന് തള്ളല്‍ എന്നര്‍ത്ഥം,കരോ എന്ന ഹിന്ദി വാക്കിന് ചെയ്യുക എന്നും അര്‍ഥം!അപ്പൊ ചുരുക്കത്തില്‍ 'തള്ളിക്കോ' എന്ന് സാരം!!)എത്രാമത്തെ വിവാഹമാണ് ഇതെന്ന് ഓര്‍മയില്ല! അയ്യോ!!അവര്‍ക്കല്ല കേട്ടോ എനിക്ക്!!. ഒരു 'കളി' യുമായി (IPL) ബന്ധപ്പെട്ടു തുടങ്ങിയ കോലാഹലം, ഇനി എന്തൊക്കെ കളികള്‍ കാണാനിരിക്കുന്നു!!!കാണികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,ആരായിരിക്കും ആദ്യം റണ്‍ ഔടാകുകയെന്നു!!!.മഹാനായ തരൂര്‍ ഇതിനു മുമ്പ് രണ്ടു സ്റ്റംബുകള്‍ തെറിപ്പിചിട്ടുള്ളയാളാ! സുനന്ദ (ഒരു കാലിതീറ്റയുടെ പേര് ഓര്‍മ്മ വരുന്നതില്‍ ക്ഷമിക്കുക ) ചേച്ചി എത്ര സ്റ്റംബുകള്‍ മുന്നേ തെറിപ്പിച്ചതെന്നറിയില്ല. ഏതായാലും മോശമാവാന്‍ വഴിയില്ല.
ഇതിനെക്കാളും വലിയ തമാശ, വിവാഹത്തിന് അനുഗ്രഹം തേടി രണ്ടുപേരും ദൈവ സന്നിധിയില്‍ ചെന്നുവത്രേ! ശബരിമലയിലോ മൂകാംബികയിലോ ആണെന്ന് തെറ്റിദ്ദരിക്കരുത്!അജ്മീര്‍ ഖോജയുടെയും വേറെ ഏതോ ഒരു ഖോജയുടെയും ദര്‍ഗ്ഗയില്‍!!!കഷ്ട്ടം!ദൈവത്തിന്റെ ഒരനുഗ്രഹവും ചൊരിയാത്ത ഇത്തരം അധാര്‍മിക കേന്ദ്രങ്ങളില്‍ പോയതിനു പിന്നില്‍, അടുത്ത തിരഞ്ഞെടിപ്പില്‍ മുസ്ലിം വോട്ടുകളാണോ ലക്‌ഷ്യം?! അതോ മറ്റുവല്ല ദുരുദ്ദെശവുമുണ്ടോ ??!!. അതൊക്കെ പോട്ടെ, ഇതിപ്പോ ഒരു മുസ്ലിം MLA യോ മന്ദ്രിയോ ആണെന്നിരിക്കട്ടെ! എന്തായിരിക്കും പുകില്??!!പത്രങ്ങളായ പത്രങ്ങളെല്ലാം ചാനലുകള്‍ വേറെയും,നന്നായി ആഘോഷിക്കുമായിരുന്നില്ലേ??!!എന്തെല്ലാം ഫത്‌വകള്‍ ഇറങ്ങും?!. ഇസ്ലാമിലെ ബഹുഭാര്യാത്വം പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടുമായിരുന്നില്ലേ..?!ഇതിപ്പോ ആര്‍ക്കും ഒരു പരാതിയോ പരിഭവങ്ങളോ ഇല്ല! നായന്മാരെല്ലാം ഹാപ്പി!!!തരൂരും സുനന്ദയും HAPPY HUSBANDS!
എന്‍റെ ഒരു സുഹുര്‍ത്ത് പറഞ്ഞതുപോലെ,"പുഷ്പ്പം കൊണ്ടുള്ള ഒരു 'അഞ്ജലി' ആദരവോടെ നമുക്ക് ഇവര്‍ രണ്ടു പേര്‍ക്കും അര്‍പ്പിക്കാം! ഞങ്ങളുടെ ഹൃദയം നിറഞ്ഞ 'ആദരാഞ്ജലികള്‍'!!!
വാല്‍ക്കഷ്ണം: മാന്യ കൊണ്ഗ്രസ്സുകാരോട് ഒരു വാക്ക്! എന്തിനാ ഇത്തരം നൂലാമാലകള്‍ ഇനിയും വെച്ചുകൊണ്ടിരിക്കുന്നത്?!

Saturday, August 14, 2010

ക്വിറ്റ്‌ ഇന്ത്യാ

അങ്ങിനെ വീണ്ടുമൊരു സ്വാതന്ത്ര ദിനം! ഇത് എത്രാമത്തെ സ്വാതന്ത്ര ദിനമാണ് നാം ആഘോഷിക്കുന്നത് എന്ന് ചോതിച്ചാല്‍ പറയാന്‍ മാത്രം ഓര്‍മിച്ചു വെക്കേണ്ടുന്ന ഒരു ആഘോഷമായിട്ട് ഇതിനെ കാണുവാന്‍ എന്നെ സംബന്ധിച്ച് പ്രയാസമാണ്!! സത്യത്തില്‍ നാം സ്വതന്ത്രരാണോ?!എന്തില്‍ നിന്നാണോ നാം സ്വതന്ത്രരായത്‌, അതിലേക്ക് തന്നെയുള്ള തിരിച്ചു പോക്കുകളല്ലേ ഈ വര്‍ത്തമാനകാലത്തും നാം നേരിടുന്നത്?!ആര്‍ക്കാനിവിടെ സ്വാതന്ത്രം കിട്ടിയത്??!! നമ്മെ ഭരിക്കുന്ന മേലാളന്മാര്‍ക്കോ? അതോ എനിക്കും നിങ്ങള്‍ക്കുമോ?! അന്യ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ആക്രമണങ്ങളും ഭീഗരവാദ പ്രവര്‍ത്തനങ്ങളും അരങ്ങേറുമ്പോള്‍ നാം മലയാളികള്‍ തെല്ലൊന്ന് ആശ്വസിച്ചിരുന്നു!.ഹോ!! നമ്മുടെ കേരളം എത്ര മനോഹരം!!!ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വിഭാഗീയതകള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ജനത!..ഇതാ ഇങ്ങ്‌ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍(?) ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്ധരംഗം! കേരളമെന്ന പേരുകേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍!!..എത്ര അര്‍ത്ഥവത്താണീ വചനങ്ങള്‍!..ചോര തിളക്കുകയല്ലേ നമ്മുടെ യുവാക്കള്‍ക്കിടയില്‍?! തിളപ്പിക്കുകയല്ലേ നേതാക്കന്മാര്‍(തിരശ്ശീലയ്ക്കു പിറകില്‍ നിന്നും കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്നവര്‍ എന്ന് സാരം) ചെയ്യുന്നത്?! എന്തിന്‍റെ പേരില്‍?! ആര്‍ക്കു വേണ്ടി ഈ പരാക്രമങ്ങള്‍?! മതത്തിന്‍റെ പേരിലോ?!രാഷ്ട്രീയത്തിന്‍റെ പേരിലോ?! അതോ ജന്മനാടിന് വേണ്ടിയോ?!എങ്കില്‍ അത്തരമൊരു മതം നമുക്ക് വേണമോ?!ഇങ്ങിനെയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യം നമുക്കുണ്ടോ?! മഹാത്മജിയുടെ പഴയ 'ക്വിറ്റ്‌ ഇന്ത്യാ' എന്ന മുദ്രാവാക്യം നമുക്കിനിയും ഏറ്റു ചോല്ലെണ്ടതുണ്ട്. സ്വതന്ത്രരല്ല നമ്മള്‍ ഇനിയും. ആരാജകത്വങ്ങളില്‍ നിന്ന്,അനീതിയില്‍ നിന്ന്,അക്രമങ്ങളില്‍ നിന്ന് ഇനിയും നമുക്ക് സ്വതന്ത്രരാകെണ്ടതുണ്ട്. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍, ഉയരേണ്ടത് നമ്മുടെ മനസ്സുകളില്‍ നിന്നും ചുണ്ടുകളില്‍ നിന്നും മറ്റൊരു മുദ്രാവാക്യമാണ്! ക്വിറ്റ്‌ ഇന്ത്യാ....!!!
സ്വാതന്ത്ര ദിനാശംസകള്‍ നേരാതിരിക്കുക! മറ്റൊരു സ്വാതന്ത്രത്തിന് വേണ്ടി പോരാടുക!! ജയ് ഹിന്ദ്‌!!!

Monday, August 9, 2010

ഒറ്റപ്പെടലിന്റെ വേദനയില്‍ ശാന്താദേവി



വെള്ളിത്തിരയിലും 
നാടകവേദിയിലും അനശ്വര ചിത്രങ്ങള്‍ ഒരുക്കിയ കോഴിക്കോട് ശാന്താദേവിയിന്ന് കഥാപാത്രങ്ങളും ഉറ്റവരും കയ്യൊഴിഞ്ഞതിന്റ വേദനയിലാണ്.


നല്ലളത്തെ വീട്ടില്‍ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളുടെ സ്‌നേഹമയിയായ ഈ അമ്മ. മൂത്തമകന്‍ സുരേഷ്ബാബുവിനും കുടുംബത്തിനുമൊപ്പമായിരുന്നു നേരത്തേ ശാന്താദേവി താമസം. രണ്ടുമാസം മുമ്പ് മകനും കുടുംബവും സേലത്തേക്ക് താമസം മാറ്റി. അതോടെ വാര്‍ധക്യത്തിന്റെ അവശതകളെ നേരിടാനാകാതെ തളരുകയാണിവര്‍.


മകനും കുടുംബവും താമസം മാറുമ്പോള്‍ മുറികളെല്ലാം പൂട്ടിയതിനാല്‍ വീട്ടിലെ സ്വീകരണ മുറിയിലാണ് ഉറക്കവും വിശ്രമവുമെല്ലാം. തൊട്ടടുത്തുള്ള അടച്ചുറപ്പില്ലാത്ത മുറിയില്‍ സാംസ്‌കാരിക കേരളം നല്കിയ ബഹുമതികളും അവാര്‍ഡുകളും അലങ്കോലമായി കിടക്കുന്നു. സ്വന്തമായി ഭക്ഷണമുണ്ടാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണിന്നിവര്‍.


അയല്‍വാസികള്‍ സ്‌നേഹത്തോടെ നല്കുന്ന ആഹാരം മാത്രമാണ് ആശ്രയം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ശാരീരികമായി തളര്‍ത്തുന്നു. രണ്ട്മാസം മുമ്പ് കാലിനേറ്റ പരിക്ക്മൂലം ഒരടിപോലും ഒറ്റയ്ക്ക് നടക്കാനാകില്ല. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നതിനിടെ വീണ് തലയ്ക്ക് പലകുറി പരിക്കേറ്റു.


രഞ്ജിത്ത് സാക്ഷാത്കാരം നിര്‍വഹിച്ച 'കേരളകഫേ'യില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ്' എന്ന ഹ്രസ്വസിനിമ ശാന്താദേവി ഒടുവില്‍ വേഷമിട്ട ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രത്തില്‍ നിസ്സഹായനായ മകന്‍ ഉപേക്ഷിക്കുന്ന വൃദ്ധയായ അമ്മയുടെ വേഷമാണ് അവര്‍ക്ക്. അത് അനുസ്മരിപ്പിക്കുന്ന ജീവിതമാണ് ഇപ്പോള്‍.


1992ല്‍ 'യമനം' സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കു ലഭിച്ച ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ മാറോടടുക്കുമ്പോഴും തന്നെ ഒറ്റപ്പെടുത്തിയവരെ തള്ളിപ്പറയാന്‍ ഈ അമ്മയ്ക്കാകുന്നില്ല. 480ലേറെ ചലച്ചിത്രങ്ങള്‍, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേതുമടക്കം നൂറ്കണക്കിന് അവാര്‍ഡുകള്‍, ബഹുമതികള്‍. എന്നിട്ടും ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിസ്മൃതിയിലേക്ക് തള്ളി. എപ്പോഴെങ്കിലും തേടിയെത്തുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ഈ അഭിനേത്രിക്ക് മുന്നോട്ടുള്ള ജീവിതത്തിന് ആശ്രയം.


നല്ലളത്തെ വീട്ടില്‍ ഒപ്പമുള്ള കൊച്ചുമകന്‍ മാത്രമാണിന്നവര്‍ക്ക് ഏക ആശ്രയം. ഇവരുടെ അവസ്ഥയറിഞ്ഞ് നിലമ്പൂര്‍ ബാലന്റെ ഭാര്യ വിജയലക്ഷ്മിയും നിലമ്പൂര്‍ ആയിഷയും തിങ്കളാഴ്ച വീട്ടിലെത്തിയിരുന്നു. നഗരത്തിലെ സ്വകാര്യാസ്​പത്രി സൗജന്യ ചികിത്സയുമായി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ മരുന്നുകളും ചികിത്സകളുമായി ആസ്​പത്രിക്കിടക്കയിലായാല്‍ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ശാന്താദേവി.

Saturday, August 7, 2010

കെട്ടുറപ്പുള്ള ബന്ധങ്ങള്‍

വിശ്വാസമാണ് ബന്ധങ്ങളുടെ നില നില്‍പ്പിന്നാധാരം.വിശ്വാസം കൊണ്ട് അരക്കിട്ടുരപ്പിച്ചതാണ് ബന്ധങ്ങള്‍. കമിതാക്കള്‍ക്കിടയില്‍,ദമ്പതികള്‍ക്കിടയില്‍,കുടുംബങ്ങള്‍ക്കിടയില്‍,സുഹുര്‍ത്തുക്കള്‍ക്കിടയില്‍,രാഷ്ട്രങ്ങള്‍ തമ്മില്‍ എല്ലാമുള്ള തകര്‍ച്ചകള്‍ നമുക്ക് പരിചിതങ്ങലാണ്. എവിടെയും, പരസ്പ്പരമുള്ള വിശ്വാസത്തിന്‍റെ നഷ്ട്ടപ്പെടലുകള്‍ക്കിടയില്‍ ഇഴ പിരിയുന്ന ബന്ധങ്ങള്‍ തിരിച്ചെടുക്കാന്‍ ഒരു പക്ഷെ കഴിയണമെന്നില്ല. നിസ്സാരമായ കാരണങ്ങളാല്‍, വെള്ളവും വളവും കൊടുത്തു നാം ഉയര്‍ത്തി കൊണ്ടുവന്ന ബന്ധങ്ങള്‍,സ്വപ്‌നങ്ങള്‍ തകരുന്നത് വിധിയാണെന്ന് കരുതി സമാധാനിക്കാന്‍ കഴിയുമോ?! ചെയ്യേണ്ടത് ചെയ്യാതെ വിധിയെ പഴിചിട്ടെന്തു കാര്യം?! ബന്ധങ്ങള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്കിടയില്‍ രമ്യതക്കായി ചെല്ലുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്!!! കാരണം അന്വേഷിച്ചാല്‍ മിക്കതും സംശയമെന്ന രോഗത്തിന്റെ ശേഷിപ്പുകള്‍!. പരസ്പ്പരം സംശയിക്കുന്ന ദമ്പതിമാര്‍, ഭാര്യക്ക് വരുന്ന മിസ്സ്‌ കാളുകളുടെ പേരില്‍ അവളെ കഴുത് ഞെരിച്ചു കൊല്ലാന്‍ മടിയില്ലാത്ത ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ നേരം തെറ്റിയുള്ള വരവില്‍ സംശയം തോന്നി മക്കളെയും കൊണ്ട് പുഴയില്‍ ചാടുന്ന ഭാര്യ!! ഇങ്ങിനെ എത്ര എത്ര സംഭവങ്ങള്‍ ദിവസം തോറും നാം പത്ര മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അറിയുന്നു?! എല്ലാം വെറും നിസ്സാരമായ കാരണങ്ങള്‍ മാത്രം. വിവേകം വികാരത്തിന് വഴിമാറി കൊടുക്കുമ്പോള്‍ നഷ്ട്ടപ്പെടുന്ന ബന്ധങ്ങള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന വലിയൊരു സത്യം ഇനിയെങ്കിലും മറക്കാതിരുന്നു കൂടെ നമുക്ക്?!. മുതിര്‍ന്നവരെ ബഹുമാനിച്ചും കുട്ടികളോട് കരുണ കാണിച്ചും സഹ ജീവികളോട് അനുകംബയോടും കൂടി ജീവിതത്തെ ക്രമീകരിച്ചു നോക്കു..നമുക്കിടയിലുള്ള, നമ്മുടെ ബന്ധങ്ങല്‍ക്കിടയിലുള്ള ഏതൊരു വലുതെന്നു തോന്നുന്ന കാര്യവും നിസ്സാരമായി പരിഹരിക്കുവാന്‍ നമുക്ക് കഴിയും. പരസ്പ്പര വിശ്വാസത്തില്‍ അധിഷ്ട്ടിതമായ കെട്ടുറപ്പുള്ള ബന്ധങ്ങളാവട്ടെ നമ്മുടേത്‌!! ആശംസകള്‍!!!

Wednesday, August 4, 2010

തീവ്രവാദം

ഒരു സാധാരണ കാര്യത്തെ തീവ്ര നിലപാടോട് കൂടി കാണുന്നതിനെയാണ് തീവ്രവാദം എന്ന് പറയുന്നത്.ഏതൊരു കാര്യത്തെയും സമീപിക്കേണ്ട ഒരു രീതിയുണ്ട്.ആ അവസ്ഥയില്‍ നിന്നും അതിര് കവിയുമ്പോള്‍ അത് തീവ്രവും ഭീകരവും ആയി മാറുന്നു.തീവ്രത മതത്തിന്‍റെ കാര്യത്തിലാകുമ്പോള്‍ അത് മറ്റൊരു ദിശയിലേക്കു വഴിമാറുന്നു.ഏതൊരു വിഷയം എടുത്തു പരിശോധിച്ചാലും അതിനെ സമീപിക്കേണ്ട ചില മാര്‍ഗ്ഗ രേഖകളുണ്ടാകും.ഇന്നത്തെ പ്രശ്നം തീവ്ര വാദം മതങ്ങളോടെടുക്കുന്ന സമീപനമാണ്. ഇസ്ലാമിനെ പ്രധിനിധാനം ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക് മുസ്ലിം തീവ്ര വാദത്തെക്കുറിച്ച് രണ്ടു വാക്ക് പറയട്ടെ. ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതമാണ്‌ ഇസ്ലാം. അതിനു കുറെയൊക്കെ അതിന്‍റെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ തന്നെയാണ് കാരണം. ഒന്ന് മതത്തെക്കുറിച്ച ശെരിയായ അറിവില്ലാത്തവര്‍, രണ്ട്‌ മതത്തിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍. ഇസ്ലാം മതത്തില്‍ രാഷ്ട്രീയമുണ്ട്, എന്നാല്‍ അതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഇന്ത്യയെപ്പോലെയുള്ള ജനാധിപത്യ രാജ്യത്ത് മതത്തിന്‍റെ നിലപാടെന്തായിരിക്കണം എന്നത് പണ്ഡിതന്മാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തിന്‍റെ പഞ്ചാ സ്തംഭങ്ങളില്‍ ഒന്നായ അഞ്ചു നേരങ്ങളിലെ നമസ്ക്കാരം ആരെങ്കിലും അതില്‍ കൂടുതല്‍ നിര്‍വഹിച്ചാല്‍ അതൊരു തീവ്ര വാദമാണ്. നിര്‍ബന്ധമായ എല്ലാ ആരാധനാ രീതികളും അതിന്‍റെ പരിധികള്‍ ലംഘിക്കുമ്പോള്‍ ഇങ്ങിനെ തന്നെയാകുന്നു. ഒരു മുസ്ലിമിന്‍റെ അടിസ്ഥാന ലക്‌ഷ്യം പരലോക മോക്ഷമാണ്. ഭൂമിയിലെ അവന്ടെ ജീവിതം അതിനുള്ള അവസരമാണ്. ഇന്ന് മതത്തിന്‍റെ പേരില്‍ നമ്മള്‍ കാണുന്ന പല പേക്കൂത്തുകളും മതം അനുശാസിക്കുന്നതല്ല. അന്ധതയില്‍ നിന്നും ഉടലെടുത്തവ മാത്രം. അതിനു മതത്തിന്‍റെ പരിവേഷം ചാര്തുന്നവര്‍ തൊപ്പിയും തലപ്പാവും വെച്ച് സമൂഹത്തില്‍ പണ്ഡിതര്‍ എന്ന്  അവകാശപ്പെടുന്നവര്‍ ഉത്തരവാദികളുമാണ്.
ഒരു മുസ്ലിമിന്‍റെ ലക്‌ഷ്യം ഇസ്ലാമിക ഭരണമാണ് എന്ന് വാദിക്കുന്നവര്‍ മുതല്‍ ചെറുത്തു നില്‍പ്പിന്‍റെ പേര് പറഞ്ഞു അന്യ മതസ്ത്തരെ കൊന്നൊടുക്കുന്നവര്‍ വരെ ഇസ്ലാം മതം തീവ്രവാതമാണ് പ്രചരിപ്പിക്കുന്നത് എന്ന പേര് ലഭ്യമാക്കുവാന്‍ കാരണക്കാരാണ്. അന്യരെ കൊന്നോടുക്കുന്നതല്ല ജിഹാദ്, മറിച്ച് സ്വന്തം ദേഹെച്ചകളോട് പൊരുതുന്നതാണ് യഥാര്‍ത്ഥ ജിഹാദ് എന്ന് പഠിപ്പിച്ചു തന്ന പ്രവാചകന്‍റെ അനുയായികള്‍ എന്ന് ഇവര്‍ക്ക് എങ്ങിനെ അവകാശപ്പെടാന്‍ കഴിയും?!
എല്ലാ മതങ്ങളുടെയും അവസ്ഥ ഇതില്‍ നിന്നും വിഭിന്നമല്ല. ഹൈന്ദവ രാജ്യമാണ് ഒരു ഹിന്ദുവിന്റെ ലക്‌ഷ്യം എന്ന് വാദിക്കുന്നവന്‍ ഹിന്ദു തീവ്ര വാദിയാണ്. ക്രിസ്തു മതത്തിന്‍റെ പ്രചാരണത്തിന് വേണ്ടി ഗോതമ്പ് നല്‍കി മതത്തിലേക്ക് ക്ഷണിക്കുന്നവന്‍ ക്രിസ്ത്യന്‍ തീവ്ര വാതിയാണ്.  മതങ്ങളുടെ അടിസ്ഥാന അദ്ധ്യാപനങ്ങളില്‍ നിന്നും അകന്നു പോകാതിരിക്കുക. മനുഷ്യരെല്ലാം ഒരൊറ്റ ജനതയാണ്.ഒരേ പിതാവിന്‍റെയും മാതാവിന്‍റെയും മക്കള്‍..സിരകളില്‍ ഒരേ നിറമുള്ള രക്തമുള്ളവര്‍..മജ്ജയും മാംസവും ഒന്ന്..പിന്നെന്തിന് ഈ പരാക്രമങ്ങള്‍..??!!..ലക്‌ഷ്യം മോക്ഷത്തിനു വേണ്ടിയുള്ളതാവട്ടെ!!!
ബാന്ധവാ മാനവാ സര്‍വ്വേ സ്വദേഷാ ഭുവനത്രയാ:

Tuesday, August 3, 2010

പ്രാപഞ്ചിക പ്രതിഭാസം.


വിലക്കയറ്റം ഒരു പ്രാപഞ്ചിക പ്രതിഭാസമാണ്! ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിച്ചാലും വിലകള്‍ കയരിക്കൊണ്ടേ ഇരിക്കും.ഒരു 5 വര്ഷം മുമ്പ് അരിക്കുണ്ടായിരുന്ന വിലയാണോ ഇന്ന്?! മുളകിന് ഇന്ന് നല്‍കുന്ന വിലയാണോ അടുത്ത വര്ഷം ജനം നല്‍കേണ്ടി വരിക?! ഒരിക്കലുമല്ല!!! ഏതൊരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തില്‍ വന്നാലും വിലക്കയറ്റം തടയാന്‍ കഴിയില്ല! പിന്നെന്തിനു അതിന്‍റെ പേരില്‍ അനാവശ്യമായ ഹര്‍ത്താലുകളും ബന്തുകളും?! ഞങ്ങള്‍ പ്രതിരോധ ശേഷി നഷ്ട്ടപ്പെടാതവരാനെന്നു സമൂഹത്തെ ബോധ്യപ്പെടുതാണോ?!ഇന്ധന വിലക്കയട്ടതിനെതിരെ മുറവിളി കൂട്ടുന്ന ഇടതു പക്ഷവും, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവില്‍ അരിശം പൂണ്ടു മുദ്രാവാക്യം മുഴക്കുന്ന വലതു,ഇതര പക്ഷങ്ങളും തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഈ പറഞ്ഞതിന്‍റെ ഒക്കെ വിലകള്‍ കുറക്കാന്‍ കഴിയും എന്ന് ഉറപ്പു നല്‍കാന്‍ കഴിയുമോ?
ജീവിത നിലവാരങ്ങള്‍ ഉയര്‍ന്നു കൊണ്ടേ ഇരിക്കും.കുറച്ചു കാലങ്ങള്‍ക്കൊക്കെ മുമ്പ് ഒരു പത്താം ക്ലാസ്സുകാരന്റെ സ്വപ്നം സ്വന്തമായൊരു സൈക്കിള്‍ ഉണ്ടാവുക എന്നതായിരുന്നെങ്കില്‍, ഇന്നോ?!ഏറ്റവും വേഗതയില്‍ കുതിക്കുന്ന ഒരു ബൈക്കാണ് അവന്‍റെ ആഗ്രഹം. കാലം അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ അതിനോടൊപ്പം മറ്റെല്ലാം നീങ്ങുന്നു.വിലകള്‍ വര്‍ധിക്കുന്നു,ജീവിത നിലവാരങ്ങള്‍ ഉയരുന്നു, അങ്ങിനെ എല്ലാം എല്ലാം!.ഇതിനൊന്നും എതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒന്നും ചെയ്യാനാവില്ല.പ്രതിപക്ഷത്തിരിക്കുമ്പോള്‍ പൊട്ടിത്തെറിക്കുക എന്നത് ഒരു രാഷ്ട്രീയക്കാരന്റെ കടമയാണ്!.നാളെ അധികാര കസേരയിലിരുന്ന് ആ പൊട്ടിത്തെറി ഏറ്റു വാങ്ങേണ്ടവനാണ് അവന്‍!. സമ്പത്ത് കാലത്ത് തൈ പത്തു നട്ടാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം!!! ഇതാണ് ഇന്ന്  ഭരണത്തിലിരിക്കുന്ന ഓരോ നേതാവിന്റെയും ആഗ്രഹം.അത് രാഷ്ട്രീയത്തില്‍ എന്നൊന്നുമില്ല.അധികാരത്തിന്‍റെ കസേരകളില്‍ ഉപവിഷ്ട്ടരാകുമ്പോള്‍ പലര്‍ക്കും തോന്നുന്ന ഒരു പൈശാചികത മാത്രം. ഓരോരുത്തരും ഭരണാധികാരികളാണ്.  ഓരോ ഭരണാധികാരിയും തങ്ങളുടെ ഭരണീയരെ കുറിച്ച് ഉത്തരവാതിത്യം ഉള്ളവരായിരിക്കണം. ഈ ഒരു ചിന്ത നമ്മുടെ ഭരണാധി വര്‍ഗ്ഗത്തിന്‍റെ തലകളില്‍ എന്ന് ഉദയം കൊള്ളുന്നുവോ അന്നേ നമ്മുടെ നാട് നന്നാവു.
വാല്‍ക്കഷ്ണം: Politics is the last refuge of a scoundrel