Saturday, August 7, 2010

കെട്ടുറപ്പുള്ള ബന്ധങ്ങള്‍

വിശ്വാസമാണ് ബന്ധങ്ങളുടെ നില നില്‍പ്പിന്നാധാരം.വിശ്വാസം കൊണ്ട് അരക്കിട്ടുരപ്പിച്ചതാണ് ബന്ധങ്ങള്‍. കമിതാക്കള്‍ക്കിടയില്‍,ദമ്പതികള്‍ക്കിടയില്‍,കുടുംബങ്ങള്‍ക്കിടയില്‍,സുഹുര്‍ത്തുക്കള്‍ക്കിടയില്‍,രാഷ്ട്രങ്ങള്‍ തമ്മില്‍ എല്ലാമുള്ള തകര്‍ച്ചകള്‍ നമുക്ക് പരിചിതങ്ങലാണ്. എവിടെയും, പരസ്പ്പരമുള്ള വിശ്വാസത്തിന്‍റെ നഷ്ട്ടപ്പെടലുകള്‍ക്കിടയില്‍ ഇഴ പിരിയുന്ന ബന്ധങ്ങള്‍ തിരിച്ചെടുക്കാന്‍ ഒരു പക്ഷെ കഴിയണമെന്നില്ല. നിസ്സാരമായ കാരണങ്ങളാല്‍, വെള്ളവും വളവും കൊടുത്തു നാം ഉയര്‍ത്തി കൊണ്ടുവന്ന ബന്ധങ്ങള്‍,സ്വപ്‌നങ്ങള്‍ തകരുന്നത് വിധിയാണെന്ന് കരുതി സമാധാനിക്കാന്‍ കഴിയുമോ?! ചെയ്യേണ്ടത് ചെയ്യാതെ വിധിയെ പഴിചിട്ടെന്തു കാര്യം?! ബന്ധങ്ങള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്കിടയില്‍ രമ്യതക്കായി ചെല്ലുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്!!! കാരണം അന്വേഷിച്ചാല്‍ മിക്കതും സംശയമെന്ന രോഗത്തിന്റെ ശേഷിപ്പുകള്‍!. പരസ്പ്പരം സംശയിക്കുന്ന ദമ്പതിമാര്‍, ഭാര്യക്ക് വരുന്ന മിസ്സ്‌ കാളുകളുടെ പേരില്‍ അവളെ കഴുത് ഞെരിച്ചു കൊല്ലാന്‍ മടിയില്ലാത്ത ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ നേരം തെറ്റിയുള്ള വരവില്‍ സംശയം തോന്നി മക്കളെയും കൊണ്ട് പുഴയില്‍ ചാടുന്ന ഭാര്യ!! ഇങ്ങിനെ എത്ര എത്ര സംഭവങ്ങള്‍ ദിവസം തോറും നാം പത്ര മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അറിയുന്നു?! എല്ലാം വെറും നിസ്സാരമായ കാരണങ്ങള്‍ മാത്രം. വിവേകം വികാരത്തിന് വഴിമാറി കൊടുക്കുമ്പോള്‍ നഷ്ട്ടപ്പെടുന്ന ബന്ധങ്ങള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന വലിയൊരു സത്യം ഇനിയെങ്കിലും മറക്കാതിരുന്നു കൂടെ നമുക്ക്?!. മുതിര്‍ന്നവരെ ബഹുമാനിച്ചും കുട്ടികളോട് കരുണ കാണിച്ചും സഹ ജീവികളോട് അനുകംബയോടും കൂടി ജീവിതത്തെ ക്രമീകരിച്ചു നോക്കു..നമുക്കിടയിലുള്ള, നമ്മുടെ ബന്ധങ്ങല്‍ക്കിടയിലുള്ള ഏതൊരു വലുതെന്നു തോന്നുന്ന കാര്യവും നിസ്സാരമായി പരിഹരിക്കുവാന്‍ നമുക്ക് കഴിയും. പരസ്പ്പര വിശ്വാസത്തില്‍ അധിഷ്ട്ടിതമായ കെട്ടുറപ്പുള്ള ബന്ധങ്ങളാവട്ടെ നമ്മുടേത്‌!! ആശംസകള്‍!!!

No comments:

Post a Comment