Thursday, August 26, 2010

ചലച്ചിത്രം


16 mm സ്പ്രിങ് ബോളെക്സ് H16 റിഫ്ളെക്സ് ക്യാമറ

നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയൊഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.
ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നു. ചില ചലച്ചിത്രങ്ങൾ സംഭാഷണങ്ങൾ മറ്റ് ഭാഷകളിലേക്കു തർജ്ജമ ചെയ്തു അന്തർദേശീയ തലത്തിൽ പ്രശസ്തമായിട്ടുണ്ട്.
ചലച്ചിത്രങ്ങൾ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാർദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങൾ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു.
ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയൊഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണു ഏറ്റവും അധികമായി ഉപയൊഗിക്കുപ്പെടുന്നത്.

No comments:

Post a Comment