Saturday, August 14, 2010

ക്വിറ്റ്‌ ഇന്ത്യാ

അങ്ങിനെ വീണ്ടുമൊരു സ്വാതന്ത്ര ദിനം! ഇത് എത്രാമത്തെ സ്വാതന്ത്ര ദിനമാണ് നാം ആഘോഷിക്കുന്നത് എന്ന് ചോതിച്ചാല്‍ പറയാന്‍ മാത്രം ഓര്‍മിച്ചു വെക്കേണ്ടുന്ന ഒരു ആഘോഷമായിട്ട് ഇതിനെ കാണുവാന്‍ എന്നെ സംബന്ധിച്ച് പ്രയാസമാണ്!! സത്യത്തില്‍ നാം സ്വതന്ത്രരാണോ?!എന്തില്‍ നിന്നാണോ നാം സ്വതന്ത്രരായത്‌, അതിലേക്ക് തന്നെയുള്ള തിരിച്ചു പോക്കുകളല്ലേ ഈ വര്‍ത്തമാനകാലത്തും നാം നേരിടുന്നത്?!ആര്‍ക്കാനിവിടെ സ്വാതന്ത്രം കിട്ടിയത്??!! നമ്മെ ഭരിക്കുന്ന മേലാളന്മാര്‍ക്കോ? അതോ എനിക്കും നിങ്ങള്‍ക്കുമോ?! അന്യ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ആക്രമണങ്ങളും ഭീഗരവാദ പ്രവര്‍ത്തനങ്ങളും അരങ്ങേറുമ്പോള്‍ നാം മലയാളികള്‍ തെല്ലൊന്ന് ആശ്വസിച്ചിരുന്നു!.ഹോ!! നമ്മുടെ കേരളം എത്ര മനോഹരം!!!ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വിഭാഗീയതകള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ജനത!..ഇതാ ഇങ്ങ്‌ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍(?) ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്ധരംഗം! കേരളമെന്ന പേരുകേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍!!..എത്ര അര്‍ത്ഥവത്താണീ വചനങ്ങള്‍!..ചോര തിളക്കുകയല്ലേ നമ്മുടെ യുവാക്കള്‍ക്കിടയില്‍?! തിളപ്പിക്കുകയല്ലേ നേതാക്കന്മാര്‍(തിരശ്ശീലയ്ക്കു പിറകില്‍ നിന്നും കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്നവര്‍ എന്ന് സാരം) ചെയ്യുന്നത്?! എന്തിന്‍റെ പേരില്‍?! ആര്‍ക്കു വേണ്ടി ഈ പരാക്രമങ്ങള്‍?! മതത്തിന്‍റെ പേരിലോ?!രാഷ്ട്രീയത്തിന്‍റെ പേരിലോ?! അതോ ജന്മനാടിന് വേണ്ടിയോ?!എങ്കില്‍ അത്തരമൊരു മതം നമുക്ക് വേണമോ?!ഇങ്ങിനെയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യം നമുക്കുണ്ടോ?! മഹാത്മജിയുടെ പഴയ 'ക്വിറ്റ്‌ ഇന്ത്യാ' എന്ന മുദ്രാവാക്യം നമുക്കിനിയും ഏറ്റു ചോല്ലെണ്ടതുണ്ട്. സ്വതന്ത്രരല്ല നമ്മള്‍ ഇനിയും. ആരാജകത്വങ്ങളില്‍ നിന്ന്,അനീതിയില്‍ നിന്ന്,അക്രമങ്ങളില്‍ നിന്ന് ഇനിയും നമുക്ക് സ്വതന്ത്രരാകെണ്ടതുണ്ട്. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍, ഉയരേണ്ടത് നമ്മുടെ മനസ്സുകളില്‍ നിന്നും ചുണ്ടുകളില്‍ നിന്നും മറ്റൊരു മുദ്രാവാക്യമാണ്! ക്വിറ്റ്‌ ഇന്ത്യാ....!!!
സ്വാതന്ത്ര ദിനാശംസകള്‍ നേരാതിരിക്കുക! മറ്റൊരു സ്വാതന്ത്രത്തിന് വേണ്ടി പോരാടുക!! ജയ് ഹിന്ദ്‌!!!

No comments:

Post a Comment