Wednesday, August 4, 2010

തീവ്രവാദം

ഒരു സാധാരണ കാര്യത്തെ തീവ്ര നിലപാടോട് കൂടി കാണുന്നതിനെയാണ് തീവ്രവാദം എന്ന് പറയുന്നത്.ഏതൊരു കാര്യത്തെയും സമീപിക്കേണ്ട ഒരു രീതിയുണ്ട്.ആ അവസ്ഥയില്‍ നിന്നും അതിര് കവിയുമ്പോള്‍ അത് തീവ്രവും ഭീകരവും ആയി മാറുന്നു.തീവ്രത മതത്തിന്‍റെ കാര്യത്തിലാകുമ്പോള്‍ അത് മറ്റൊരു ദിശയിലേക്കു വഴിമാറുന്നു.ഏതൊരു വിഷയം എടുത്തു പരിശോധിച്ചാലും അതിനെ സമീപിക്കേണ്ട ചില മാര്‍ഗ്ഗ രേഖകളുണ്ടാകും.ഇന്നത്തെ പ്രശ്നം തീവ്ര വാദം മതങ്ങളോടെടുക്കുന്ന സമീപനമാണ്. ഇസ്ലാമിനെ പ്രധിനിധാനം ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക് മുസ്ലിം തീവ്ര വാദത്തെക്കുറിച്ച് രണ്ടു വാക്ക് പറയട്ടെ. ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതമാണ്‌ ഇസ്ലാം. അതിനു കുറെയൊക്കെ അതിന്‍റെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ തന്നെയാണ് കാരണം. ഒന്ന് മതത്തെക്കുറിച്ച ശെരിയായ അറിവില്ലാത്തവര്‍, രണ്ട്‌ മതത്തിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍. ഇസ്ലാം മതത്തില്‍ രാഷ്ട്രീയമുണ്ട്, എന്നാല്‍ അതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഇന്ത്യയെപ്പോലെയുള്ള ജനാധിപത്യ രാജ്യത്ത് മതത്തിന്‍റെ നിലപാടെന്തായിരിക്കണം എന്നത് പണ്ഡിതന്മാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തിന്‍റെ പഞ്ചാ സ്തംഭങ്ങളില്‍ ഒന്നായ അഞ്ചു നേരങ്ങളിലെ നമസ്ക്കാരം ആരെങ്കിലും അതില്‍ കൂടുതല്‍ നിര്‍വഹിച്ചാല്‍ അതൊരു തീവ്ര വാദമാണ്. നിര്‍ബന്ധമായ എല്ലാ ആരാധനാ രീതികളും അതിന്‍റെ പരിധികള്‍ ലംഘിക്കുമ്പോള്‍ ഇങ്ങിനെ തന്നെയാകുന്നു. ഒരു മുസ്ലിമിന്‍റെ അടിസ്ഥാന ലക്‌ഷ്യം പരലോക മോക്ഷമാണ്. ഭൂമിയിലെ അവന്ടെ ജീവിതം അതിനുള്ള അവസരമാണ്. ഇന്ന് മതത്തിന്‍റെ പേരില്‍ നമ്മള്‍ കാണുന്ന പല പേക്കൂത്തുകളും മതം അനുശാസിക്കുന്നതല്ല. അന്ധതയില്‍ നിന്നും ഉടലെടുത്തവ മാത്രം. അതിനു മതത്തിന്‍റെ പരിവേഷം ചാര്തുന്നവര്‍ തൊപ്പിയും തലപ്പാവും വെച്ച് സമൂഹത്തില്‍ പണ്ഡിതര്‍ എന്ന്  അവകാശപ്പെടുന്നവര്‍ ഉത്തരവാദികളുമാണ്.
ഒരു മുസ്ലിമിന്‍റെ ലക്‌ഷ്യം ഇസ്ലാമിക ഭരണമാണ് എന്ന് വാദിക്കുന്നവര്‍ മുതല്‍ ചെറുത്തു നില്‍പ്പിന്‍റെ പേര് പറഞ്ഞു അന്യ മതസ്ത്തരെ കൊന്നൊടുക്കുന്നവര്‍ വരെ ഇസ്ലാം മതം തീവ്രവാതമാണ് പ്രചരിപ്പിക്കുന്നത് എന്ന പേര് ലഭ്യമാക്കുവാന്‍ കാരണക്കാരാണ്. അന്യരെ കൊന്നോടുക്കുന്നതല്ല ജിഹാദ്, മറിച്ച് സ്വന്തം ദേഹെച്ചകളോട് പൊരുതുന്നതാണ് യഥാര്‍ത്ഥ ജിഹാദ് എന്ന് പഠിപ്പിച്ചു തന്ന പ്രവാചകന്‍റെ അനുയായികള്‍ എന്ന് ഇവര്‍ക്ക് എങ്ങിനെ അവകാശപ്പെടാന്‍ കഴിയും?!
എല്ലാ മതങ്ങളുടെയും അവസ്ഥ ഇതില്‍ നിന്നും വിഭിന്നമല്ല. ഹൈന്ദവ രാജ്യമാണ് ഒരു ഹിന്ദുവിന്റെ ലക്‌ഷ്യം എന്ന് വാദിക്കുന്നവന്‍ ഹിന്ദു തീവ്ര വാദിയാണ്. ക്രിസ്തു മതത്തിന്‍റെ പ്രചാരണത്തിന് വേണ്ടി ഗോതമ്പ് നല്‍കി മതത്തിലേക്ക് ക്ഷണിക്കുന്നവന്‍ ക്രിസ്ത്യന്‍ തീവ്ര വാതിയാണ്.  മതങ്ങളുടെ അടിസ്ഥാന അദ്ധ്യാപനങ്ങളില്‍ നിന്നും അകന്നു പോകാതിരിക്കുക. മനുഷ്യരെല്ലാം ഒരൊറ്റ ജനതയാണ്.ഒരേ പിതാവിന്‍റെയും മാതാവിന്‍റെയും മക്കള്‍..സിരകളില്‍ ഒരേ നിറമുള്ള രക്തമുള്ളവര്‍..മജ്ജയും മാംസവും ഒന്ന്..പിന്നെന്തിന് ഈ പരാക്രമങ്ങള്‍..??!!..ലക്‌ഷ്യം മോക്ഷത്തിനു വേണ്ടിയുള്ളതാവട്ടെ!!!
ബാന്ധവാ മാനവാ സര്‍വ്വേ സ്വദേഷാ ഭുവനത്രയാ:

3 comments: